Friday, April 24, 2009

ദേഷ്യം (തിരക്കഥ)

രാത്രി.ബംഗ്ലാദേശ് കോളനി . കാറില്‍ വന്നിറങ്ങുന്ന നാല്‍വര്‍ സംഘം നാടന്‍ ബോംബുകള്‍ എറിയുന്നു. സ്ഫോടനം. തീ കത്തുന്നു. കൂട്ട നിലവിളി ഉയരുന്നു.

രാത്രി. വീടിന്റെ മുന്‍വശം. കതകില്‍ മുട്ടുന്ന പയ്യന്‍‌. കതകു തുറക്കുന്ന മഞ്ജുലന്‍ .


ശശിയേട്ടന്‍ എവിടെ?
ശശിയേട്ടന്‍ ഭരണിയിലാ
തമാശ കള. കോളനിയിലേക്ക് ആരോ ബോംബെറിഞ്ഞു.
ങേ. ശശിയേട്ടന്‍ ഇവിടെ ഇല്ല.
എടാ ജാഫേറെ എണീറ്റ്‌ വാടാ.

രാത്രി. ചേരി. കത്തുന്ന വീടിനു മുകളിലേക്ക് വെള്ളം കോരി ഒഴിക്കുന്ന ജാഫെറും മഞ്ഞുലനും അലമുറയിട്ടു കരയുന്ന സ്ത്രീകളും കുട്ടികളും.

രാവിലെ. ചേരി. തീയില്‍ കത്തി നശിച്ച വീടുകളുടെ അവശിഷ്ടങ്ങള്‍. കൂട്ടമായി നില്ക്കുന്ന ജനം. പുറത്തേക്ക് പോകുന്ന ഒരു ആംബുലന്‍സ്. എതിര്‍ ദിശയില്‍ നിന്നു വരുന്ന ബൈക്ക് ചേരിയുടെ നടു ഭാഗത്തേക്ക്. ബൈക്കിനു അടുത്തേക്ക് ഓടി എത്തുന്ന ജനം. ബൈക്കില്‍ നിന്നു ഇറങ്ങുന്ന നായകന്‍ ശശി.

വൃദ്ധരേയും കുട്ടികളെയും ആശ്വസിപ്പിക്കുന്ന ശശി.

ജാ

രാത്രി ഒരു മണിക്കായിരുന്നു.വന്നവര്‍ എല്ലാം പ്ലാന്‍ ചെയ്തിരുന്നു. രണ്ടു മിനിട്ട് കൊണ്ടു എല്ലാം കഴിഞ്ഞു .


അത് അവിടെ നില്‍ക്കട്ടെ. എത്ര പേര്‍ക്ക് പരുക്കേറ്റു , വീട് നഷ്ടപ്പെട്ടു എന്നെല്ലാം കൃത്യമായി അന്വേഷിക്കണം.

അത് ഇന്നു ഉച്ചക്ക് മുന്പ് റെഡി ആയിരിക്കും.

സൈറണ്‍ മുഴങ്ങുന്നു. വ്യവസായ മന്ത്രിയുടെ വാഹന വ്യൂഹം വന്നു നില്ക്കുന്നു. ചേരിയിലേക്ക് നടന്നു വരുന്നമന്ത്രി ഗോപി , പോലീസ് കമ്മിഷണര്‍ സിംഗ് , ബിസിനസ്സ് കാരന്‍ സുജിത്കുട്ടന്‍, മാധ്യമ പ്രവര്‍ത്തകര്‍, പോലീസ് സംഘം, രാഷ്ട്രിയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍.

വ്യ

ഇങ്ങനെ ഒരു ദുരന്തം ഉണ്ടായതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. മരിച്ചവരുടെ കുടുംബാങ്ങങ്ങള്‍ക്കും വീട് നഷ്ടപ്പെട്ടവര്‍ക്കുംവേണ്ട ധനസഹായം നല്‍കാനുള്ള തീരുമാനം മന്ത്രിസഭ എടുത്തു കഴിഞ്ഞു .

മന്ത്രിയുടെ സമീപം നില്ക്കുന്ന വികലാങ്ങാന്‍ ആയ മധ്യവയസ്കന്‍.

ഇതു ഉണ്ടായതല്ല സാറേ. ഞങ്ങളെ ആക്രമിച്ചതാ.

വ്യ

എന്തായാലും നടന്നത് നടന്നു. നമുക്കു ഇനി എന്ത് ചെയ്യാം എന്ന് നോക്കാം.


ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച അക്രമികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ സ്ഥലം എം എല്‍ എന്ന നിലയില്‍ അങ്ങ് തന്നെ നേരിട്ടു മുഖ്യമന്ത്രിയെ കണ്ടു ആവശ്യപ്പെടണം .

വ്യ

പോലീസ് അന്വേഷിക്കും.

വ്യവസായ മന്ത്രിയുടെ നേരെ മുന്‍പിലേക്ക് ചെല്ലുന്ന


ഇത്രയും വലിയ ഒരു അക്രമം നടന്നിട്ടും ഇതു വരെ പോലീസ് ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. പിന്നെയെന്തു അന്വേഷണം ?

സു

അന്വേഷിക്കും എന്ന് മിനിസ്ടര്‍ പറഞ്ഞില്ലേ ?


അങ്ങനെ ആണെങ്കില്‍ തെളിവെടുപ്പ് നടത്തണം.

സു

പോലീസിന്റെ പണി അവര് ചെയ്തോളും.

(മന്ത്രിയോട്)

സാറേ എന്തെങ്കിലും ചെയ്യണം....

മന്ത്രിയുടെ കയ്യില്‍ പിടിക്കാന്‍ ശ്രമിക്കുന്ന .

സു

മാറി നില്‍ക്കെടാ അങ്ങോട്ട്

യെ തള്ളിയിടുന്ന സുജിത്കുട്ടന്‍. വീഴുന്ന യെ ഒരു കൈ താങ്ങി ഉയര്‍ത്തുന്നു. ശശി.


ശശി ..... കാല് വയ്യാത്ത എന്നെ...

(സുജിത്കുട്ടനോട് )
എന്താ കൂട്ടെ ഇത് ?


സു
കൂട്ടോ ? ഞാന്‍ ആരാണ് എന്ന് നിനക്കു അറിയാമോടാ ?


അറിയാമെടാ. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് പോലീസ് വകുപ്പിലെ സദ്‌ പ്രവര്‍ത്തികളുടെ പേരില്‍ പുറത്തു ആക്കപെട്ടു പോകാന്‍ ഇടമില്ലാതെ പത്തും അഞ്ചും വയസ്സ് മാത്രം പ്രായം ഉള്ള നിന്നെയും നിന്‍റെ പെങ്ങളെയും കൊണ്ടു അലഞ്ഞ ഹെഡ് കോണ്‍സ്റ്റബിള്‍ കുട്ടന്‍ പിള്ള യുടെ മകന്‍. പിന്നെ ചുരുങ്ങിയ സമയം കൊണ്ടു അസന്മാര്‍ഗിക വഴികളിലൂടെ കോടികള്‍ സമ്പാദിച്ചു വലിയൊരു സാമ്രാജ്യം കെട്ടിപ്പെടുത്ത ക്രിമിനല്‍.

സു
നിനക്കു ഇത്ര കൊള്ളാന്‍ ഇവന്‍ ആരാ നിന്‍റെ അളിയനോ ?


അതേടാ അളിയന്‍ തന്നെ. ഓരോ ഭാരതിയ സ്ത്രീയും എന്‍റെ സഹോദരി ആണെങ്കില്‍ അതില്‍ ഒരു അളിയന്‍ ആണെടാ ഇത്. ഒരു യഥാര്‍ഥ അളിയന്‍റെ വില എന്തെന്ന് നിനക്കറിയില്ല. കാരണം നിന്‍റെ പെങ്ങളുടെ കെട്ടുതാലി വരെ പൊട്ടിച്ചെടുത്ത് അര്‍ദ്ധ രാത്രി അയാളുടെ മുതലാളിയുടെ കാമ വെറി തീര്‍ക്കാന്‍ പതിനായിരങ്ങള്‍ വാടക വരുന്ന സ്വീറ്റ് റൂം ലേക്ക് തള്ളി വിട്ട അളിയനെ മാത്രമെ നീ കണ്ടിട്ടുള്ളു.

സു
എടാ നിന്നെ ഞാന്‍.....

ജനം ഇളകുന്നു. കൈകള്‍ ഉയര്‍ത്തി അവരെ തടയുന്ന ശശി.

സു
ഡാ. നിനെക്കെന്നെ അറിയില്ല.


നിനക്കു എന്നെയും.

(കമ്മിഷേനരോട്)
സാറേ ഇവനെ ഇവിടെ നിന്നു കൊണ്ടു പൊയ്ക്കോ. ഇതു കളം വേറെയാ.


സര്‍ വളരെ സെന്സിടീവ് ആയ ഒരു ഏരിയ ആണ് ഇതു. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനു മുന്നേ ഇവിടുന്നു പോകുന്നതാണ് നല്ലത് .

പിന്തിരിഞ്ഞു നടക്കുന്ന മന്ത്രിയും സംഖവും . ശശിയെ തുറിച്ചു നോക്കുന്ന സുജിത് കുട്ടന്‍.




അനാഥാലയം. പകല്‍. സദ്യ കഴിക്കുന്ന പള്ളിയിലച്ചന്‍ , ശശി, ലക്ഷ്മി, മറ്റുകുട്ടികള്‍ .


പിറന്നളിനെങ്കിലും ഏട്ടന്‍ കൃത്യമായി വന്നല്ലോ

ഫാ
എന്താ മോളെ ഇങ്ങനെ. രാവും പകലും മറ്റുള്ളവര്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന അവന് സ്വന്തം പിറന്നാള്‍ ഓര്‍ക്കനോക്കെ എവിടാ സമയം.


അതെന്‍റെ ശശിയേട്ടനെ ചുമ്മാ ദേഷ്യം പിടിപ്പിക്കാന്‍ ആയി പറഞ്ഞതല്ലേ. ഫാതര്‍........


ഇതൊന്നും വേണ്ട എന്ന് ഞാന്‍ പറഞ്ഞതല്ലേ ഫാദര്‍. കോളനിയിലെ തീ ഇനിയും അണഞ്ഞിട്ടില്ല.

ഫാ
നിന്‍റെ പിറന്നാള്‍ അല്ലാതെ മറ്റെന്തുണ്ട് കിഴവന്ടെയും കുട്ടികളുടെയും ഇരുളടഞ്ഞ ജീവിതത്തില്‍ ആഖോഷിക്കാന്‍.


അനാഥാലയത്തിന്റെ മുന്‍ വശം. അച്ചന്റെ കയ്യിലേക്ക് ഒരു കെട്ട് നോട്ട് നല്കുന്ന ശശി

ഫാ
എന്തിനാ ശശി ഇതൊക്കെ. അല്ലാതെ തന്നെ നീ അല്ലെ എല്ലാ കാര്യങ്ങളും നോക്കുന്നത്.


ഇതിരിക്കട്ടെ അച്ചോ.

ഫാ
വേണ്ട മോനേ. കോളനിയിലെ പണികള്‍ക്ക് പൈസ ആവശ്യം ഉള്ളതല്ലേ.


അതൊക്കെ ഞാന്‍ നോക്കിക്കോളാം. അവളുടെ പഠിത്തത്തിനും മറ്റും പണം ആവശ്യം വരും. നമ്മുടെ അനാഥാലയത്തില്‍ നിന്നും ആദ്യമായി കോളേജില്‍ പോകുന്ന കുട്ടിയല്ലേ, ഒന്നിനും ഒരു കുറവ് ഉണ്ടാകരുത്. പണച്ചാക്കുകളുടെ കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ തല കുനിച്ചു നടക്കേണ്ട അവസ്ഥ എന്റെ ലക്ഷ്മിക്കുട്ടിക്കു ഉണ്ടാകരുത്. അത് കൊണ്ടു ഇക്കാര്യത്തില്‍ അച്ചന്‍ എതിര്‍പ്പ് ഒന്നും പറയരുത്.

നോട്ട് കെട്ട് കൊടുത്ത ശേഷം ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു പോകുന്ന ശശി.

പകല്‍. കോളനി . തകര്‍ന്ന വീടുകള്‍ താല്‍കാലികമായി പുനര്‍നിര്‍മ്മിക്കുന്നു. ശശി, ജോലിക്കാര്‍, കോളനി നിവാസികള്‍. ധൃതിയില്‍ വരുന്ന ജാഫര്‍.

ജാ
ശശിയേട്ടാ. ഒരു മിനിട്ട്.


ഉം. പറ.

ജാ
ആശുപത്രിയില്‍ ആയിരുന്ന നമ്മുടെ രമേശന്‍ ചേട്ടന്‍ ഇപ്പോള്‍ വീട്ടില്‍ എത്തിയിട്ടുണ്ട്. ശശിയേട്ടനെ നേരിട്ടു കണ്ടു സംസാരിക്കണം എന്ന് പറഞ്ഞു.

പകല്‍. ചേരിയിലെ കുടില്‍. ഉള്‍വശം. കട്ടിലില്‍ കിടക്കുന്ന രമേശന്‍. അടുത്ത് നില്ക്കുന്ന ഭാര്യ, മകള്‍. കസേരയില്‍ ഇരിക്കുന്ന ശശി. നില്ക്കുന്ന ജാഫര്‍.


എങ്ങനെ ഉണ്ട് ഇപ്പോള്‍?


ങ്ങാ. സഹിക്കുന്നു. ഇനി ഒരിക്കലും എഴുന്നേറ്റു നടക്കാത്ത വിധം തകര്‍ത്തില്ലേ അവന്മാര്‍ എന്നെ.


എന്താണ് അന്ന് സംഭവിച്ചത് ?


പാര്‍ട്ടിയുടെ ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ചു തീര്‍ത്തിട്ടാണ് അന്ന് ഞാന്‍ വീട്ടിലേക്ക് പോന്നത്.
ഞാന്‍ കോളനിക്ക് അകത്തേയ്ക്കു കയറിയതും ഒരു വണ്ടി വന്നു നില്ക്കുന്ന ശബ്ദം കേട്ടു . നേരത്ത് അത് ആരായിരിക്കും എന്ന് അറിയാന്‍ ഞാന്‍ തിരിച്ചു ചെന്നപ്പോള്‍ നാല് പേര്‍ പുറത്തിറങ്ങി നിന്നു ബോംബിനു തീ കൊളുത്തുന്നു. മറ്റൊരാള്‍ ഡ്രൈവിംഗ് സീറ്റില്‍ തന്നെ ഇരിക്കുന്നു. നിലവിളിച്ചു കൊണ്ടു ഞാന്‍ഓടി. പക്ഷെ അപ്പോഴേക്കും ആദ്യത്തെ ബോംബ് പൊട്ടിയിരുന്നു. പിന്നെ എനിക്ക് ഒന്നും ഓര്‍മയില്ല.


അതില്‍ ആരെയെങ്കിലും ചേട്ടന്‍ മുന്‍പ് കണ്ടിട്ടുണ്ടോ?


നാല് പേരെ ഞാന്‍ മുന്‍പ് കണ്ടിട്ടില്ല. പക്ഷെ വണ്ടി ഓടിച്ചിരുന്നവനെ ഞാന്‍ സുജിത്കുട്ടന്‍ മുതലാളിയുടെ കൂടെ പല തവണ കണ്ടിട്ടുണ്ട്.


ശരി. ഞങ്ങള്‍ ഇറങ്ങട്ടെ.
ജാഫേറെ...

സെന്‍റ് ജേക്കബ്‌സ് കോളജ്. പകല്‍. കാമ്പസിലൂടെ നടന്നു പോകുന്ന ലക്ഷ്മിയും കൂട്ടുകാരിയും. എതിരെ നടന്നു വരുന്ന ബാബുമോന്‍. അവരെ ശ്രദ്ധിക്കുന്ന ഒരു സംഘം വിദ്യാര്‍ഥികള്‍.

ബാ
ഹായ് ലക്ഷ്മി

അവിടെ നില്ക്കുന്ന ലക്ഷ്മി. മുന്‍പോട്ടു നടക്കുന്ന കൂട്ടുകാരി.

ബാ
എന്താ ഒന്നും മിണ്ടാത്തത് ? പിണക്കമാണോ ?


എനിക്കാരോടും പിണക്കമൊന്നുമില്ല.

ബാ
ദാ എന്നാല്‍ ഇതു അങ്ങോട്ട് മേടിച്ചേ .

ലക്ഷ്മിയുടെ കയ്യിലേക്ക് മൊബൈല്‍ ഫോണ്‍ നീട്ടുന്ന ബാബുമോന്‍


എനിക്കിതൊന്നും വേണ്ട.

ബാ
അതെന്താ ?


എനിക്ക് വില കൂടിയ ഗിഫ്റ്റ് ഒന്നും വേണ്ട.
അത് ശരിയാവില്ല.
ഞാന്‍ പോകട്ടെ ക്ലാസ്സ് തുടങ്ങാറായി.

ലക്ഷ്മിയുടെ അടുത്തേക്ക് ചെല്ലുന്ന ബാബുമോന്‍. പുറകോട്ടു മാറുന്ന ലക്ഷ്മി.

ബാ
നീ അങ്ങനെ അങ്ങ് പോയാലോ.


ആളുകള്‍ ശ്രദ്ധിക്കുന്നു. ഞാന്‍ പോകട്ടെ ബാബുവേട്ടാ പ്ലീസ്‌.

ബാ
അപ്പോള്‍ ആളുകള്‍ കാണുന്നതാണ് നിന്റെ പ്രശ്നം.
ശരി നീ പൊയ്ക്കോ.

വഴി മാറി നടന്നു നീങ്ങുന്ന ലക്ഷ്മി. അവളെ നോക്കി നില്ക്കുന്ന ബാബുമോന്‍.


രാത്രി. ലോഡ്ജ് മുറിയുടെ ഉള്‍വശം. പുക വലിക്കുന്ന ബാബുമോനും സുഹൃത്തുക്കളും. ഒരാള്‍ സിഗരറ്റില്‍ കഞ്ചാവ് നിറയ്ക്കുന്നു.

സു 1
എന്തവാടെയ്‌ ഇത്? നീ അവളെ ഒലത്തും മറിക്കും എന്നൊക്കെ പറഞ്ഞിട്ട് ഇത് വരെ ഒന്നും നടന്നില്ലല്ലോ

സു 2
നീ വലിയ കാമ ദേവന്‍ ആണെന്നൊക്കെ പറഞ്ഞിട്ട് ഒരു പീറ പെണ്ണിനെ വളക്കാന്‍ പറ്റിയില്ലേ.

സു 1
ഇവനെ കാണുമ്പോള്‍ അവള്‍ ഒഴിഞ്ഞു മാറുകയാ.

സു 2
അളിയാ ഇത് അവളുടെ അടവാ. അനാഥാലയത്തില്‍ നിന്നു വരുന്നവള്‍ ശീലാവതി ചമഞ്ഞു നടക്കുകയാ.

പുക ആഞ്ഞു വലിക്കുന്ന ബാബുമോന്‍.

ബാ
നിര്‍ത്തെടാ. ബാബുമോന്‍ ആരാണെന്ന് അവള്‍ക്കറിയില്ല. അവളെ ഞാന്‍ എന്‍റെ ബെഡില്‍ എത്തിക്കും. നീയൊക്കെ കണ്ടോ.

ഫോണ്‍ ബെല്‍ അടിക്കുന്ന ശബ്ദം. കോള്‍ ആന്‍സര്‍ ചെയ്യുന്ന ബാബുമോന്‍.

ബാ (ഫോണില്‍)
ങ്ങാ ഡാഡി..... ങാ ശരി, ഞാന്‍ ഉടനെ എത്താം.

ബാ (സുഹൃത്തുക്കളോട്)
കെ ഗയിസ്‌. ഇന്നത്തെ സഭ നമുക്കു പിരിയാം.


രാത്രി. സുജിത്കുട്ടന്റെ ബന്ഗ്ലാവിന്റെ മുറ്റം. മദ്യപിച്ചു കൊണ്ടിരിക്കുന്ന വ്യവസായ മന്ത്രി, പോലീസ് കമ്മിഷണര്‍ സിംഗ് , സുജിത്കുട്ടന്‍.

സു
നിങ്ങള്‍ വിഷമിക്കാതെ.
നമുക്കു വഴിയുണ്ടാക്കാം.

വ്യ
തനിക്ക് അങ്ങനെ പറയാം, കാബിനെറ്റ്‌ മീറ്റിംഗില്‍ സമാധാനം പറയേണ്ടത് ഞാനാ.

സു
ചെറ്റേ, എന്ന് മുതലാടോ താന്‍ മന്ത്രി സഭയും കാബിനെറ്റ്‌ ഉം ക്കെ കണ്ടു തുടങ്ങിയത് ?

വ്യ
അല്ല സുജിത്തേ ഞാന്‍ പറഞ്ഞത്......

സു
മതി എന്താ വേണ്ടത് എന്ന് എനിക്ക് അറിയാം.


ബംഗ്ലാവിന്റെ ഗയിറ്റ്‌ തുറക്കുന്ന ഗൂര്‍ഖ. അകത്തേക്ക് സ്പോര്‍ട്സ് ബൈക്കില്‍ വരുന്ന ബാബുമോന്‍. പാര്‍ക്ക്‌ ചെയ്ത ശേഷം മദ്യപിക്കുന്ന മൂവര്‍ സംഘത്തിന് അടുത്തേക്ക് നടന്നു വരുന്ന ബാബുമോന്‍.

ബാ
ഹായ് സുജിത്തേട്ടാ... തുടങ്ങി അല്ലെ?

സു
ങാ, വാ വാ. ഇതു അങ്ങോട്ട് പിടിക്ക്.

സുജിത്കുട്ടന്‍ ബാബുമോന്റെ നേര്‍ക്ക്‌ ഗ്ലാസ്‌ നീട്ടുന്നു. ഗ്ലാസുമായി കസേരയില്‍ ഇരിക്കുന്ന ബാബുമോന്‍.

ബാ
എന്ത് പറ്റി കമ്മീഷണര്‍ അങ്കിള്‍, എല്ലാവരും സീരിയസ്‌ ആണല്ലോ.


ഒന്നും പരയണ്ട ബാബു ,ദാറ്റ്‌ ശശി ഈസ്‌ നൂയിസന്‍സ്‌. അവന്‍ കാരനം ഉരങ്ങാന്‍ പോലും പറ്റുന്നില്ല.

ബാ
വിച്ച് ശശി, ഡാഡി?

വ്യ
, എടാ അന്ന് കോളനിയില്‍ ചെന്നപ്പോള്‍ ഒരുത്തന്‍ പ്രശ്നം ഉണ്ടാക്കിയെന്ന് ഞാന്‍ പറഞ്ഞില്ലേ. നായിന്റെമോന്‍ തന്നെ.

ബാ
അത്ര പ്രശ്നമാണെങ്കില്‍ അവനെ അങ്ങ് തട്ടിയാല്‍ പോരേ?


ദാറ്റ്‌ ഈസ്‌ നോട്ട് സൊ ഈസി. അവന്റെ കൂടെ പബ്ലിക് ഉണ്ട്. ഹി ഈസ്‌ മാസ്സ് ലീഡര്‍. പിന്നെ
orphanage ഒക്കെ നടത്തുന്നത് കൊണ്ടു അവനോടു സിംപതൈസ്‌ ചെയ്യുന്നവര്‍ ഒരു പാടു ഉണ്ട്.

ബാ
orphanage ? ഏത് orphanage?

സു
പണ്ട് അനാഥാലയം പുതുക്കി പണിയണം എന്ന് പറഞ്ഞു കാശു ചോദിക്കാന്‍ വന്ന ഫാദര്‍ റൊസാരിയോയെഓര്‍ക്കുന്നില്ലേ? അനാഥാലയത്തിന്റെ മെയിന്‍ സ്പോന്‍സര്‍ ആണ് ശശി ഇപ്പോള്‍.

ബാ
ഛെ. അന്ന് അയാളെ ആട്ടി പുറത്തു ആക്കാതിരുന്നെന്കില്‍.....

സു
അതെന്താടാ ?

ബാ
അല്ലാ... ശശിക്ക് ഇത്ര സപ്പോര്‍ട്ട് ഉണ്ടാകില്ലായിരുന്നാല്ലോ.

സു
അതൊക്കെ ഇപ്പോള്‍ പറഞ്ഞിട്ട് ഇനി എന്ത് കാര്യം. അവന്റെ സപ്പോര്‍ട്ട് നമുക്കു തകര്‍ക്കണം. അനാഥാലയത്തില്‍ഉള്ളവരും ചേരിക്കാരും ഒക്കെ അവനെ തള്ളിപ്പറയണം.


ആരാം സെ ഭായി... ആരാം സെ...

സു
ഉം. ഷൈജുവിനെ ഞാന്‍ ഒന്നു വിളിക്കട്ടെ.








ദുബായ് നഗരം. പകല്‍. കാറില്‍ യാത്ര ചെയ്യുന്ന ഷൈജു. കാറിന്റെ ഉള്‍വശം.

ഷൈജു (ഫോണില്‍ )
അതെ ഭായ്, ഞാന്‍ അങ്ങോട്ട് പോകുകയാണ്.
ഒരു സംശയവും വേണ്ട.....
ആളെ ഞാന്‍ അവിടെ എത്തിച്ചോളാം.


ഇന്ത്യന്‍ restaurant . ഭക്ഷണം കഴിക്കുന്ന പവനായിയും ഷൈജുവും .

പവ
ഇന്ത്യയിലേക്ക് വരുന്നതു റിസ്ക് ആണ്. എനിക്കെതിരെ തെളിവുകള്‍ ഒന്നും ഇല്ലെങ്കിലും പഴയ കഥയും പറഞ്ഞുകേരള പോലീസ് എന്നെ വേട്ടയാടും. എങ്കിലും സുജിത്കുട്ടന്‍ ആവശ്യപ്പെട്ടാല്‍ വരാതിരികാന്‍ എനിക്കാവില്ല. അദ്ദേഹം എനിക്ക് വേണ്ടി ചെയ്തത് ഒക്കെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

ഷൈജു
ഒന്നും പറയണ്ട. എല്ലാം എനിക്കറിയാം.

പവ
എങ്കിലും ഒരു തവണ കൂടി ഞാന്‍ പറയാം.


പകല്‍. തിരുവനന്തപുരം ഡെവലപ്മെന്റ് അതോറിറ്റിയുടെ ഓഫീസ്. വരാന്തയിലേക്ക്‌ കയറി ചെല്ലുന്ന ശശി, മന്ഞുലന്‍, ജാഫര്‍. എതിരെ വരുന്ന യുവാവ്.

യു
ശശിയേട്ടാ. എന്തായി കാര്യങ്ങള്‍.


പുതിയ സെക്രെടറിയെ കണ്ടു ഒന്നു സംസാരിക്കണം. പ്രൊജക്റ്റ്‌ എന്റെ ഏറ്റവും വലിയ സ്വപ്നമാണ് എന്ന് നിനക്കു അറിയാമല്ലോ. എന്റെ മാത്രമല്ല മരിച്ചു പോയ എന്റെ ഗുരുനാഥന്‍, നിന്റെ അച്ഛന്‍. അദ്ദേഹത്തിന്റെയും സ്വപ്നം. അത് സാക്ഷാത്കരിക്കാന്‍ പ്രാര്‍ഥിക്കുക .

യു
ശശിയേട്ടാ , അത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.


ഉം. ശരി നീ ചെല്ല് . ഞങ്ങള്‍ ഇപ്പോള്‍ വരാം.


ടൌണ്‍ പ്ലാന്നിംഗ് ഡിവിഷന്‍ ഓഫീസിന്റെ ഉള്‍വശം.
നയന മുഖര്‍ജി എസ്, രണ്ടു കീഴുദ്യോങസ്തര്‍.

നയന
വേര്‍ ഈസ്‌ ദി ഫയല്‍ ?


മാഡം, അത് റെഡി ആകാന്‍ അല്‍പ സമയം കൂടി വേണം.


damn it . ഹൌ ലോങ്ങ്‌ വില്‍ ഇറ്റ്‌ ടേക്ക് ? ദിസ്‌ ഈസ്‌ ദി പീരീഡ്‌ ഹെയിറ്റ്‌ ദി മോസ്റ്റ്‌ ഇന്‍ മൈ കരീര്‍. ദിസ്‌ പ്ലയിസ്‌ സക്സ് . യു സ്റ്റുപിഡ് ഗുഡ്‌ ഫോര്‍ നതിംഗ് മലയാളീസ്‌ .

അകത്തേക്ക് കയറി വരുന്ന ശശി, മണ്ഞുലാന്‍, ജാഫര്‍.


നയന.... മേരി..... മുഖര്‍ജി......

കസേരയില്‍ നിന്നു എഴുന്നേല്‍ക്കുന്ന നയന.


വാട്ട് ?


അതെ. തിരുവല്ലക്കാരി മേരി ജോസെഫിനും കല്‍ക്കട്ടക്കാരന്‍ അരിന്ദം മുഖര്‍ജിക്കും എണ്‍പത്തി ഒന്നിലെ ജൂണ്‍ മാസത്തില്‍ എസ് ട്രെയിനിങ്ങിനു ഇടയില്‍ മസൂറിയിലെ മരം കോച്ചുന്ന തണുപ്പത്ത് പരസ്പരം തോന്നിയ പ്രണയത്തിന്റെ സാക്ഷാത്കാരം. നയന മുഖര്‍ജി.....കേരളത്തില്‍ പത്തു വര്‍ഷത്തിലേറെ സര്‍വിസില്‍ ഇരുന്ന മാതാപിതാക്കള്‍ക്കൊപ്പം വളര്‍ന്ന് ഇവിടുത്തെ സ്കൂളില്‍ പഠിച്ച മാഡം എന്ന് മുതലാണ്‌ മലയാളത്തെ വെറുക്കാനും മലയാളികളെ പുചിക്കാനും തുടങ്ങിയത് ?

പതുങ്ങിയ ശബ്ദത്തില്‍ ചിരിക്കുന്ന കീഴുദ്യോങസ്തര്‍. ദേഷ്യത്തോടെ അവരെ നോക്കുന്ന നയന .


ഇതൊക്കെ പറയാന്‍ താന്‍ ആരോടോ ? ഗെറ്റ് ദി ഹെല്‍ ഔട്ട് ഓഫ് മൈ ഓഫീസ്.

മേശപ്‌ുറത്തു ഉള്ള ബെല്‍ അടിക്കുന്ന നയന. അകത്തേക്ക് കയറി വരുന്ന പിയൂണ്‍.


ഇയാളെ ആരാടോ അകത്തേക്ക് കടത്തി വിട്ടത് ? സെക്യുരിടിയെ വിളിക്ക്.

പി
മാഡം, ഇദ്ദേഹം അപ്പോയിന്മെന്റ് ഫിക്സ് ചെയ്തതാണല്ലോ. മാടത്തിനു അറിയില്ലേ ? ഇതാണ് ശശി .


ഈസ്‌ ഇറ്റ്‌ ?

ശശിയെ ശ്രദ്ധിച്ചു നോക്കുന്ന നയന.

(പിയൂണിനോട്)

യു കാന്‍ ഗോ.

(കീഴുദ്യോങസ്തരോട് )
വാണ്ട്‌ ദാറ്റ്‌ ഫയല്‍ ടുമോറോ. യു മേ ലിവ് നവ് .

പുറത്തേക്ക് ഇറങ്ങി പോകുന്ന ഉദ്യോഗസ്ഥര്‍.

(ശശിയോട് )
സൊ യു ആര്‍ ശശി?

ഉത്തരമെന്നോണം കസേര വലിച്ചിട്ടു അതില്‍ ഇരിക്കുന്ന ശശി. നയനയും ഇരിക്കുന്നു.


എനിക്ക് കുറച്ചു തിരക്കുണ്ട്‌. പറയാനുള്ളത് വേഗം പറയണം.


തിരക്കുകള്‍ എല്ലാവര്‍ക്കും ഉണ്ട് മാഡം.


. നാട്ടുകാരുടെ നേതാവ് ചമഞ്ഞു നടക്കുന്നവര്‍ക്കും തിരക്കാണല്ലോ.


സ്വന്തം സുഖസൌകര്യം മാത്രം നോക്കി ജീവിക്കുന്ന self-obsessed, self-centred, അപ്പര്‍ ക്ലാസ്സ് generation ന്‍റെ representative ആയ നിങ്ങള്‍ക്ക് നാട്ടുകാരുടെ പ്രശ്നങ്ങള്‍ മനസ്സിലാകാന്‍ കഴിയില്ല. നിങ്ങളെ പോലെ ഒരാള്‍ സിവില്‍ സര്‍വിസില്‍ ഉണ്ടായിരിക്കുന്നത് തന്നെ സമൂഹത്തിന്റെ ശാപം ആണ്.


ലുക്ക്‌ മിസ്റ്റര്‍ , ഇനഫ്‌ ഓഫ് യുവര്‍ വെര്‍ബല്‍ assaults . എന്റെ ജോലി ചെയ്യാന്‍ എനിക്ക് അറിയാം.


അത് ഞാന്‍ കാണുന്നുണ്ട്. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിങ്ങള്‍ പറയുന്ന രണ്ടേക്കര്‍ സ്ഥലത്ത് ബംഗ്ലാദേശ് കോളനിയിലെ മുഴുവന്‍ ആളുകളെയും പുനരിധിവസിപ്പിക്കാന്‍ കഴിയില്ല.


അത് തീരുമാനിക്കേണ്ടത് നിങ്ങള്‍ അല്ല.


കോളനി നിവാസികളെ പ്രതിനിധീകരിക്കുന്ന പൌരസമിതി മുന്‍പോട്ടു വച്ച നിര്‍ദേശത്തെ മറികടന്ന്
ആരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് മാഡംഇങ്ങനെ ഒരു സജഷന്‍ മുന്‍പോട്ടു വച്ചത് ?


എന്റെ മേല്‍ പ്രഷര്‍ ചെലുത്താന്‍ ഒരാളെ കൊണ്ടും കഴിയില്ല . മറ്റൊന്നും പറയാന്‍ ഇല്ലെങ്കില്‍,
യു കാന്‍ ഗോ നവ്.

കസേരയില്‍ നിന്നും എഴുന്നേല്‍ക്കുന്ന ശശി.


കടല്‍ തീരങ്ങള്‍ മുഴുവന്‍ റിസോര്‍ട്ടുകള്‍ കെട്ടിപ്പടുതുന്ന പല വമ്പന്മാര്‍ക്കും അഞ്ചേക്കര്‍ സ്ഥലത്തു കണ്ണുള്ള കാര്യം രഹസ്യമൊന്നുമല്ല. അവര്‍ക്ക് വേണ്ടി ചരടുവലി നടത്താനാണ് നിങ്ങളുടെ പുറപ്പടെങ്കില്‍ ദുഖിക്കേണ്ടി വരും മിസ്‌ നയന മുഖര്‍ജിക്ക് .

പുറത്തേക്ക് ഇറങ്ങി പോകുന്ന ശശി, കൂടെ മന്ജുലനുമ് ജാഫെരും. അകത്തേക്ക് കയറി വരുന്ന പിയുണ്‍.


ഇങ്ങനെയുള്ളവര്‍ക്ക് എന്തിനാടോ appointment കൊടുക്കുന്നത്?

പി
എന്ത് പറ്റി മാഡം ?


ഒന്നും പറയണ്ട. ഹെയിറ്റ്‌ ഹിസ്‌ attitude.

പി
ഇറങ്ങിപ്പോയ മനുഷ്യന്‍ ആരാണ് എന്ന് മാടത്തിനു അറിയാമോ ? അനേകായിരം ജനങ്ങള്‍ക്ക്‌ ദൈവതുല്യന്‍ ആണ് അയാള്‍. ഓരോരുത്തരും സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കി ജീവിക്കുന്ന കാലത്ത് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഒരു മഹാ ത്യാഗി ആണ് അദ്ദേഹം.


വ്യവസായ മന്ത്രിയുടെ ഓഫീസിനു ഉള്‍വശം. പകല്‍. അകത്തേക്ക് കയറി വരുന്ന ശശി. നയനയെ കടന്നുപിടിച്ചിരിക്കുന്ന മന്ത്രി.

(അലറിക്കൊണ്ട്‌)
ഗെറ്റ് ഓഫ്‌ മീ....

മുന്‍പോട്ടു കയറി ചെല്ലുന്ന ശശി മന്ത്രിയെ പിടിച്ചു മാറ്റി ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിക്കുന്നു.


ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്ന ഒരു സ്ത്രീയെ കൈ അകലത്തില്‍ കിട്ടിയാല്‍ കയറിപ്പിടിക്കുന്ന നിന്നെ പോലൊരു കാമ വെറിയന്‍
മുന്‍പൊരിക്കല്‍ കോവളം പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു മന്ത്രി പദം നഷ്ടപ്പെടുന്നതിന്റെ വക്കില്‍ എത്തിയ നീ നിന്‍റെ ഏറാന്‍ മൂളികളായ കുറെ എം എല്‍ മാരുടെ ലിസ്റ്റ് കാണിച്ചു മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി മന്ത്രി പദം നിലനിര്‍ത്തിയപ്പോള്‍ വിഡ്ഢികള്‍ ആയതു ഇവിടുത്തെ പാവം പൊതു ജനങ്ങള്‍ ആണ്. അത് പോലൊരു പ്രഹസനത്തിനു ഇത്തവണ നിന്നെ ഞാന്‍ അനുവദിക്കില്ല.

വീണ്ടും മന്ത്രിയെ മര്‍ദ്ദിക്കുന്ന ശശി.


സ്റ്റോപ്പ്‌ ഇറ്റ്‌ ശശി .


നയന, കുറച്ചു സമയം പുറത്തു വെയിറ്റ് ചെയ്യ്. ഞാന്‍ മന്ത്രിയദ്ദെഹതൊദു ഒരു ചര്‍ച്ച കൂടി നടത്തിയിട്ട് വരാം .

പുറത്തേക്ക് ഇറങ്ങുന്ന നയന. ഫോണ്‍ ചെയ്യാന്‍ തുടങ്ങുന്ന മന്ത്രി. മന്ത്രിയെ വീണ്ടും മര്‍ദ്ദിക്കുന്ന ശശി.








മന്ത്രിയുടെ ഓഫീസിന്റെ വരാന്ത. ഒരുമിച്ചു നടന്നു നീങ്ങുന്ന ശശിയും നയനയും.


നിയമം കയ്യിലെടുക്കാന്‍ നമുക്കു അവകാശം ഇല്ല, ശശി.
ഹി ഷുഡ്‌ ബി charged വിത്ത്‌ rape attempt.

ശശി നടത്തം നിര്‍ത്തി നയനയുടെ നേര്‍ക്ക്‌ തിരിയുന്നു. ശശിയുടെ അടുത്തേക്ക് വരുന്ന നയന.


എന്തിന് ? കോടതിയെയും നിയമത്തെയും വെല്ലുവിളിക്കുന്ന, സുപ്രീം കോര്‍ട്ടില്‍ ഒരു സിറ്റിങ്ങിനു ലക്ഷങ്ങള്‍ വാങ്ങുന്ന, നിയമത്തിന്റെ പഴുതുകള്‍ മുതലെടുക്കുന്ന, കറുത്ത വസ്ത്ര ധാരികള്‍ ആയ കാപാലികന്മാര്‍ ഇവന് വേണ്ടി അണിനിരക്കുന്നിടത്തോളം നമ്മുടെ ന്യായാധിപന്മാര്‍ക്ക് ഒരു ശിക്ഷയും വിധിക്കാന്‍ ആവില്ല ഇവന്. പിന്നെ എന്തിനേയും ഏതിനെയും sensationalise ചെയ്യുന്ന പുതിയ മീഡിയ സംസ്കാരം , ഒരു മന്ത്രിയും സിവില്‍ സര്‍വീസിലെ ഉദ്യോഗസ്ഥയും ഉള്‍പ്പെടുന്ന ഒരു scandal നാടു മുഴുവന്‍ കൊട്ടിഘോഷിച്ചാല്‍ അവിടെ നഷ്ടപ്പെടുന്നത് എസ് എന്ന പദവിയുടെയും അതിലുപരി നയന മുഖര്‍ജിയെന്ന സ്ത്രീയുടെയും ആത്മാഭിമാനമായിരിക്കും.

ശശിയെ വിസ്മയത്തോടെ നോക്കുന്ന നയന.


ഞാന്‍ ആദ്യം ശശിയെ വല്ലാതെ തെറ്റിധരിച്ചു.









------------------------------------------------------------




സുജ്ത് കുട്ടന്‍റെ ബുന്ഗ്ലാവിനു ഉള്‍വശം ( സുജിത് കുട്ടന്‍ , മന്ത്രി , ദേവന്‍, ബാബുരാജ്‌)


ദേവന്‍
അറിഞ്ഞില്ലേ ഇന്നു അവന്‍റെ അമ്മയെ കെട്ടിക്കാനുള്ള കച്ചേരിയാ. കോളനിക്കാരെ ഒലത്താന്‍

സു
അത് നടക്കണമെങ്കില്‍ ഇവന്‍ കൂടി വിചാരിക്കണം ( ബാബു രാജിന് നേരെ വിരല്‍ ചൂണ്ടുന്നു)

ദേവന്‍
എന്താടോ തന്‍റെ relentlessly cunning ബ്രയിനില്‍ ഇത്തവണ ഉദിച്ചത്?

മന്ത്രി
ഒരു ചെറിയ പൊട്ടിത്തെറി...പക്ഷെ അതിന്റെ ആഖാതം
അന്നെറിഞ്ഞ നാടന്‍ ബോംബിനെക്കാളും പതിന്മടങ്ങായിരിക്കും .

ദേ
. നന്നായി. ഇതോടെ തീരണം അവനും അവന്‍റെ
ശിങ്കിടികളും.


പുത്തരിക്കണ്ടം മൈതാനം. രാത്രി. മുകളില്‍ പറക്കുന്ന വലിയ ഹൈദ്രോങേന്‍ ബലൂണ്‍. ഒരു വശത്ത് ഒരുക്കിയിരിക്കുന്ന സ്റ്റേജ് . തിങ്ങി നിറഞ്ഞു നില്ക്കുന്ന ജനം. സ്ടയിജിനു സമീപം നില്ക്കുന്ന ശശി. ശശിയുടെ അടുത്തേക്ക് ഓടി വരുന്ന ജാഫര്‍.

ജാ
ശശിയേട്ടാ, ചതിച്ചു. ഇവിടെ അവന്മാര്‍ ബോംബ് വച്ചിട്ടുണ്ട്.


ജനത്തെ പരിഭ്രാന്തരാക്കണ്ട.
നമുക്കു നോക്കാം.


മൈതാനത്തിന്റെ ഒരു വശത്ത് നില്‍ക്കുന്ന പോലീസ് സന്നാഹം. മുന്‍പില്‍ നില്‍ക്കുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാമു. അടുത്തേക്ക് ചെന്നു രാമുവിനോട് സ്വകാര്യം പറയുന്ന ശശി.

രാ (പോലീസുകാരോട് )
ഞാന്‍ ബോംബ് സ്ക്വാഡില്‍ അറിയിച്ചിട്ടുണ്ട്.
അവരെതുന്നതിനു മുന്പ് തന്നെ നമ്മള്‍ എല്ലാ സ്ഥലവും അരിച്ചു പെറുക്കണം.
സംശയകരമായി എന്ത് വസ്തു കണ്ടാലും പരിശോദിക്കണം, പക്ഷെ ജനങ്ങള്‍ പരിഭ്രാന്ത്രാകരുത്.

മൈതാനത്തിന്റെ പല ഭാഗത്തേക്ക് നീങ്ങുന്ന പോലീസുകാര്‍.

സ്ടെയ്ജിനു സമീപം പരിശോധന നടത്തുന്ന പോലീസുകാര്‍. സ്ത്രീകളുടെ ഇടയില്‍ നില്ക്കുന്ന മണ്ഞുലാന്‍.


എന്താടാ അവിടെ ?


അല്ല ശശിയേട്ടാ, കുന്തം പോയാല്‍ കുടത്തിലും തപ്പണം
എന്നല്ലേ?


ശരി നടക്കട്ടെ.

ഒരു നിമിഷം ആലോചിക്കുന്ന ശശി.


എന്താ നീ ഇപ്പോള്‍ പറഞ്ഞത്?


എന്ത് ?


നീ ഇപ്പോള്‍ എന്താ പറഞത് ?


അത് പിന്നെ...കുന്തം
പോയാല്‍ കുടത്തിലും തപ്പണം എന്ന്.

ശശി
yes. കുടം.... കുടം.....ഘടം....

സ്റെയ്ജില്‍ ഇരിക്കുന്ന കൈതപ്രവും സംഘവും. തംബുരുവുമായി സംവൃത. വദ്യോപകരനങ്ങല്‍ക്കിടയിലേക്ക് ഓടി കയറുന്ന ശശി.

കൈ
ഹൈ. എന്താ ഇത്? ആരാ ഇയാളെ ഇങ്ങോട്ട്
കടത്തി വിട്ടത്?

നിരത്തി വച്ചിരിക്കുന്ന രണ്ടു ഘടങ്ങളില്‍ ഒന്നുമായി തിരിച്ചു വരുന്ന ശശി. ശശിയെ രൂക്ഷമായി നോക്കുന്നസംവൃത.

സം
ഹൈ. എന്താ കാട്ടണേ?
വൃത ശുദ്ധിയില്ലാതെ സംഗീത ഉപകരണങ്ങളില്‍ തൊടുകയേ?


സംഗീതം ദൈവികമാണ്. ദൈവികം ആന്തരികമാണ്‌.
ആന്തരികമായ ആവിരഭാവത്തിന്റെ അനര്‍ഗള നിര്‍ഗള പ്രവാഹത്തില്‍
ഉരുത്തിരിയുന്ന സംഗീതത്തെ ബാഹ്യവും ആപേക്ഷികവും ആയ ഘടകങ്ങള്‍
കൊണ്ടു അളക്കരുത്‌ മോളേ.

ഘടവുമായി സ്റെയ്ജില്‍ നിന്നും ഇറങ്ങുന്ന ശശി. അടുത്തേക്ക് വരുന്ന മന്ഞുലനും ജാഫെറും.
























2 comments:

  1. one and a half bore surely bad sript keep it up

    ReplyDelete
  2. thanx. we will be making changes and u can expect the complete bad script soon. and then we r gonna approach some well known bad directors.

    ReplyDelete